ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് അന്തരിച്ചു

  1. Home
  2. International

ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദ് അന്തരിച്ചു

image


ഒമാൻറെ രാഷ്ട്രീയ-ഭരണ രംഗങ്ങളിൽ സുപ്രധാന സ്ഥാനം വഹിച്ച ഉപപ്രധാനമന്ത്രി (കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ്) സയ്യിദ് ഫഹദ് ബിൻ മഹ്‌മൂദ് അൽ സഈദ് അന്തരിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.ഒമാന്റെ നവോത്ഥാന കാലഘട്ടത്തിന്റെ തുടക്കം മുതൽ രാജ്യത്തിന് അർപണബോധത്തോടെയും ആത്മാർത്ഥതയോടെയും സേവനമനുഷ്ഠിച്ച വ്യക്തിത്വമായിരുന്നു സയ്യിദ് ഫഹദ് എന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അനുശോചനത്തിൽ അറിയിച്ചു