ഒമാനിൽ വൈദ്യുതി ഉൽപാദനത്തിൽ 4.2 ശതമാനം വർധന

  1. Home
  2. International

ഒമാനിൽ വൈദ്യുതി ഉൽപാദനത്തിൽ 4.2 ശതമാനം വർധന

oman


ഒമാനിൽ 2026-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ വൈദ്യുതി ഉൽപാദനത്തിൽ 4.2 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം സെപ്റ്റംബർ വരെ 42,873.4 ജിഗാവാട്ട് മണിക്കൂർ വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്. മുൻവർഷം ഇതേ കാലയളവിൽ ഇത് 41,164.9 ജിഗാവാട്ട് മണിക്കൂറായിരുന്നു.

മസ്കത്തിലാണ് ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത്. ഇവിടെ ഉൽപാദനം 206.6 ശതമാനം വർധിച്ച് 749.6 ജിഗാവാട്ട് മണിക്കൂറിലെത്തി. ബാത്തിന, ദാഹിറ ഗവർണറേറ്റുകളിലാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉൽപാദിപ്പിച്ചത് (26,071.2 ജിഗാവാട്ട് മണിക്കൂർ). ദോഫാറിൽ 4.5 ശതമാനവും അൽ വുസ്തയിൽ 9.3 ശതമാനവും മുസന്ദമിൽ 0.7 ശതമാനവും വർധന രേഖപ്പെടുത്തിയപ്പോൾ, ശർഖിയ ഗവർണറേറ്റുകളിൽ ഉൽപാദനം 17.4 ശതമാനം കുറഞ്ഞു.

അതേസമയം, രാജ്യത്തെ ജല ഉൽപാദനത്തിൽ 1.7 ശതമാനത്തിന്റെ കുറവുണ്ടായി. ആദ്യ ഒമ്പത് മാസങ്ങളിൽ 374.3 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഉൽപാദിപ്പിച്ചത്. 2025-ലെ ഇതേ കാലയളവിൽ ഇത് 380.8 ദശലക്ഷം ഘനമീറ്ററായിരുന്നു.