ഒമാനിൽ ആദ്യ ഹൈഡ്രജൻ സിറ്റി ബസ് നിരത്തിലേക്ക്; ഹ്യുണ്ടായിയുമായി കൈകോർത്ത് ഗതാഗത മന്ത്രാലയം

  1. Home
  2. International

ഒമാനിൽ ആദ്യ ഹൈഡ്രജൻ സിറ്റി ബസ് നിരത്തിലേക്ക്; ഹ്യുണ്ടായിയുമായി കൈകോർത്ത് ഗതാഗത മന്ത്രാലയം

hydrogen city bus


പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒമാൻ തങ്ങളുടെ ആദ്യത്തെ ഹൈഡ്രജൻ സിറ്റി ബസ് പൊതുഗതാഗതത്തിനായി നിരത്തിലിറക്കുന്നു. ദക്ഷിണ കൊറിയൻ വാഹന നിർമ്മാണ കമ്പനിയായ ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സലാലയിൽ നടന്ന 'ഗൾഫ് ഗ്രീൻ മൊബിലിറ്റി ഫോറത്തിൽ' ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയവും ഹ്യുണ്ടായിയും ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ഒമാൻ വിഷൻ 2040-ന്റെ ഭാഗമായി സുൽത്താൻ ഹൈതം സിറ്റി ഉൾപ്പെടെയുള്ള സ്മാർട്ട് സിറ്റികളുടെ വികസനത്തിൽ ഹ്യുണ്ടായി സാങ്കേതിക പങ്കാളിയാകും. ഹ്യുണ്ടായിയുടെ 24 സീറ്റുകളുള്ള 'ഇലക് സിറ്റി ഫ്യുവൽ സെൽ' ബസാണ് പൊതുഗതാഗത ഓപറേറ്ററായ 'മുവാസലാത്ത്' പരീക്ഷണ സർവീസിനായി ഉപയോഗിക്കുക. ഒരു വർഷം നീണ്ടുനിൽക്കുന്ന പരീക്ഷണ സർവീസിലൂടെ ഹൈഡ്രജൻ ബസുകളുടെ കാര്യക്ഷമതയും സുസ്ഥിരതയും വിലയിരുത്തും.

കൂടാതെ, ഒമാൻ ഓയിൽ മാർക്കറ്റിങ് കമ്പനിയുമായി സഹകരിച്ച് മസ്‌കത്തിനടുത്തുള്ള ഹാൽബാനിൽ അൾട്രാ ഫാസ്റ്റ് ഇ.വി ചാർജറും സ്ഥാപിക്കും. പരീക്ഷണ സർവീസുകൾ വിജയകരമാകുന്നതോടെ രാജ്യത്തുടനീളം ഹൈഡ്രജൻ ബസുകളും അതിവേഗ ചാർജിങ് ശൃംഖലകളും വിപുലീകരിക്കാനാണ് ഒമാന്റെ തീരുമാനം.