ഒമാനിലെ മിനാ അൽ ഫഹൽ തുറമുഖം പൂർണ്ണ സജ്ജം; ആശങ്കകൾ വേണ്ടെന്ന് പി.ഡി.ഒ
മിനാ അൽ ഫഹൽ (Mina Al Fahal) തുറമുഖത്തെ പ്രവർത്തനങ്ങൾ യാതൊരു തടസ്സവുമില്ലാതെ സാധാരണ നിലയിൽ തുടരുന്നതായി പെട്രോളിയം ഡെവലപ്‌മെന്റ് ഒമാൻ (PDO) അറിയിച്ചു. തുറമുഖത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ചില അഭ്യൂഹങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഒമാൻ വാർത്താ ഏജൻസി (ONA) വഴി കമ്പനി ഹ്രസ്വ പ്രസ്താവനയിലൂടെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്.
തുറമുഖത്തെ കപ്പൽ അടുക്കലും ഇന്ധനം നിറയ്ക്കലും ഉൾപ്പെടെയുള്ള എല്ലാവിധ നിർണ്ണായക പ്രവർത്തനങ്ങളും സാധാരണ രീതിയിലുള്ള സുരക്ഷാ-പ്രവർത്തന മാനദണ്ഡങ്ങൾ അനുസരിച്ച് തന്നെയാണ് പുരോഗമിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ആശങ്കകൾക്ക് വിരാമമിട്ട് പെട്രോളിയം ഡെവലപ്‌മെന്റ് ഒമാൻ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
