ചൈന-ബ്രൂണയ് സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് നാളെ യാത്ര തിരിക്കും

  1. Home
  2. International

ചൈന-ബ്രൂണയ് സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് നാളെ യാത്ര തിരിക്കും

oman sultan


ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ചൈനയിലും ബ്രൂണയ് ദാറുസ്സലാമിലും ഔദ്യോഗിക സന്ദർശനത്തിനായി നാളെ (നവംബർ 1) യാത്ര തിരിക്കും. ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി സൗഹൃദവും നയതന്ത്ര സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ ഉന്നതതല സന്ദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

വിവിധ മേഖലകളിലെ വ്യാപാര, സാമ്പത്തിക, സാങ്കേതിക സഹകരണ സാധ്യതകൾ വിലയിരുത്തുന്നതിനും നിലവിലുള്ള ബന്ധങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനുമുള്ള ഉഭയകക്ഷി ചർച്ചകൾ സന്ദർശനവേളയിൽ നടക്കും. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര സൗഹൃദം കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുകയാണ് സന്ദർശന ലക്ഷ്യമെന്ന് ദിവാനും ഓഫ് റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

സന്ദർശനത്തിലൂടെ ഏഷ്യൻ മേഖലയിലെ സുപ്രധാന രാജ്യങ്ങളുമായി നയതന്ത്ര പങ്കാളിത്തം ഉറപ്പാക്കാൻ ഒമാന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതൽ കരാറുകളിലും ധാരണാപത്രങ്ങളിലും സന്ദർശനവേളയിൽ ഒപ്പുവെച്ചേക്കും.