അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു

  1. Home
  2. International

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു

ameobic


അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറ്റിങ്ങൽ സ്വദേശി മരിച്ചു. കൊടുമൺ ഭാഗത്തുള്ള വിജയൻ (57) ആണ് ഇന്നു പുലർച്ചെ മരിച്ചത്.

രണ്ടാഴ്ച മുൻപ് വീണ് കാലിനു പരുക്കേറ്റ് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല.

സംസ്ഥാനത്ത് 5 ദിവസത്തിനിടെ 4 പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചു മരിച്ചത്. തിങ്കളാഴ്ചയാണ് 2 പേർ മരിച്ചത്. 7 പേർക്കു രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഒക്ടോബറിൽ മാത്രം 65 പേർക്കു രോഗം സ്ഥിരീകരിക്കുകയും 12 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.