ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് പാകിസ്താൻ വീണ്ടും നീട്ടി

  1. Home
  2. International

ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് പാകിസ്താൻ വീണ്ടും നീട്ടി

image


ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് പാകിസ്താൻ വീണ്ടും നീട്ടി. ജനുവരി 24 പുലർച്ചെ വരെയാണ് വിലക്ക് നീട്ടിയത് . ഇതുസംബന്ധിച്ച പുതിയ നോട്ടാം
പാകിസ്താൻ എയർപോർട്ട് അതോറിറ്റി പുറപ്പടിപ്പിച്ചു. ഇന്ത്യയുടെ യാത്രാ, സൈനിക വിമാനങ്ങൾക്ക് വിലക്ക് ബാധകമായിരിക്കും.ഇന്ത്യൻ എയർലൈൻസുകൾക്ക് പുറമെ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും പാകിസ്താൻ വ്യോമാതിർത്തി ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. ഇന്ത്യൻ എയർലൈനുകളുടെ മറ്റു രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും.

ഇന്ത്യയും സമാനമായ രീതിയിൽ പാക് വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയേക്കും എന്നാണ് വിവരം. പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ- പാക് ബന്ധം വിഷളായത്. ഏപ്രിൽ 24ന് പാകിസ്താൻ ആണ് ആദ്യം വ്യോമാതിർത്തി അടച്ചത്. ഒരു മാസത്തേക്കായിരുന്നു വിലക്ക്. ഏപ്രിൽ 30ന് ഇന്ത്യയും തിരിച്ചു വിലക്കേർപ്പെടുത്തി. അതിന് ശേഷം ഇരുരാജ്യങ്ങളും പ്രതിമാസ അടിസ്ഥാനത്തിൽ വ്യോമപാതാ വിലക്ക് നീട്ടുകയായിരുന്നു