പ്രതിരോധ മേഖലയിൽ ചൈനയെ വിട്ട് അമേരിക്കയുടെ സഹായം തേടി പാകിസ്ഥാൻ

  1. Home
  2. International

പ്രതിരോധ മേഖലയിൽ ചൈനയെ വിട്ട് അമേരിക്കയുടെ സഹായം തേടി പാകിസ്ഥാൻ

s


പാക് സൈനിക മേധാവി അസിം മുനീർ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പാക് വ്യോമസേന മേധാവി സഹീർ അഹമ്മദ് അമേരിക്കയിൽ. പ്രതിരോധ മേഖലയിൽ അമേരിക്കയുമായി കൂടുതൽ ബന്ധം സ്ഥാപിക്കുന്നതിൻറെ ഭാഗമായിട്ടാണ് പാക് വ്യോമസേന മേധാവി സഹീർ അഹമ്മദ് ബാബർ സിദ്ദു വാഷിങ്ടണിലെത്തി ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയത്.

അമേരിക്കയും പാകിസ്ഥാനും തമ്മിൽ പ്രതിരോധ മേഖലയിൽ സഹകരണം ഉറപ്പാക്കുന്നതിനായാണ് സന്ദർശനമെന്നാണ് റിപ്പോർട്ട്. ഒരു ദശാബ്ദത്തിനുശേഷമാണ് പാകിസ്ഥാൻറെ വ്യോമസേന മേധാവി അമേരിക്ക സന്ദർശിക്കുന്നത്.

പഹൽഗാം ഭീകാക്രമണത്തിന് മറുപടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിനിടെയും പാകിസ്ഥാൻറെ പ്രത്യാക്രമണത്തിനിടെയും ചൈനീസ് നിർമിത യുദ്ധോപകരണങ്ങൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. ചൈനീസ് നിർമിത ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനവുമടക്കം ഇന്ത്യൻ സൈന്യം തകർത്തിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് അമേരിക്കൻ യുദ്ധ സാങ്കേതിക വിദ്യകളും യുദ്ധോപകരണങ്ങളുമടക്കം വാങ്ങാൻ കൂടി ലക്ഷ്യമിട്ട് വ്യോമസേനാ മേധാവിയുടെ സന്ദർശനമെന്നാണ് റിപ്പോർട്ട്.