ഇന്ത്യൻ ജലാതിർത്തിയിൽ അനധികൃതമായി പ്രവേശിച്ച പാക് ബോട്ട് പിടിച്ചെടുത്തു; 11 ജീവനക്കാർ കസ്റ്റഡിയിൽ

  1. Home
  2. International

ഇന്ത്യൻ ജലാതിർത്തിയിൽ അനധികൃതമായി പ്രവേശിച്ച പാക് ബോട്ട് പിടിച്ചെടുത്തു; 11 ജീവനക്കാർ കസ്റ്റഡിയിൽ

pak boat


ഗുജറാത്തിലെ ഇന്ത്യൻ ജലാതിർത്തിയിൽ അനധികൃതമായി പ്രവേശിച്ച പാകിസ്താൻ മത്സ്യബന്ധന ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു. ഈ സംഭവവുമായി ബന്ധപ്പെട്ട് ബോട്ടിലുണ്ടായിരുന്ന 11 ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ചയാണ് ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ പ്രവർത്തിച്ചിരുന്ന ഈ ബോട്ട് പിടികൂടിയതെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.

കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിലെടുത്തവരെ ജഖാവു മറൈൻ പോലീസിന് കൈമാറിയിട്ടുണ്ട്. "ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ 11 ജീവനക്കാരുള്ള പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടികൂടി," ഗുജറാത്ത് ഡിഫൻസ് പിആർഒ വിങ് കമാൻഡർ അഭിഷേക് കുമാർ തിവാരി എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു.

ഇന്ത്യൻ തീരസംരക്ഷണ സേനയുടെ അചഞ്ചലമായ ജാഗ്രതയെയാണ് ഈ നടപടി പ്രതിഫലിക്കുന്നതെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. രാജ്യത്തിന്റെ സമുദ്രാതിർത്തികൾ സംരക്ഷിക്കാനും സമുദ്രമേഖലകളിൽ അന്താരാഷ്ട്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കാനുമുള്ള ഇന്ത്യയുടെ ദൃഢനിശ്ചയത്തെ ഇത് തെളിയിക്കുന്നു. നിരന്തര നിരീക്ഷണവും കൃത്യമായ പ്രവർത്തനവുമാണ് ഇന്ത്യയുടെ സമുദ്ര സുരക്ഷാ തന്ത്രത്തിന്റെ അടിത്തറയെന്നും അവർ കൂട്ടിച്ചേർത്തു.