റിയാദിൽ പാർക്കിങ് സൗകര്യങ്ങൾ വർധിപ്പിക്കുന്നു; സ്വകാര്യ മേഖലയുമായി സഹകരിച്ച് 50-ൽ അധികം പദ്ധതികൾ

  1. Home
  2. International

റിയാദിൽ പാർക്കിങ് സൗകര്യങ്ങൾ വർധിപ്പിക്കുന്നു; സ്വകാര്യ മേഖലയുമായി സഹകരിച്ച് 50-ൽ അധികം പദ്ധതികൾ

riyadh


റിയാദിലെ പാർക്കിങ് സൗകര്യങ്ങൾ വർദ്ധിപ്പിക്കാനായി സൗദി അറേബ്യ പുതിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ 50-ൽ അധികം പദ്ധതികളാണ് തലസ്ഥാന നഗരിയിൽ നടപ്പാക്കുക. ആശുപത്രികൾ, മെട്രോ സ്റ്റേഷനുകൾ, ഷോപ്പിങ് സെന്ററുകൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്.

മൊത്തം 2 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് വിവിധ ഇടങ്ങളിലായി ഈ പുതിയ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കുക. റിയാദ് മുനിസിപ്പാലിറ്റിയുടെ വികസന വിഭാഗമായ 'റിമാത് റിയാദ് ഡെവലപ്‌മെന്റ് കമ്പനിയാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുക. നഗരത്തിൽ സുരക്ഷിത പാർക്കിങ് ഉറപ്പാക്കുക, സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ജീവിത നിലവാരം ഉയർത്തുക എന്നിവയുടെ ഭാഗമായാണ് ഈ വികസന നീക്കം.