അൽഐനിൽ ശൈഖ് ശഖ്ബൂത് ബിൻ സുൽത്താൻ തെരുവിൽ ഭാഗിക ഗതാഗത നിയന്ത്രണം
അൽഐനിലെ ശൈഖ് ശഖ്ബൂത് ബിൻ സുൽത്താൻ തെരുവിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡിന്റെ വലതുഭാഗത്തെ രണ്ട് ലെയിനുകളാണ് മൂന്ന് ദിവസത്തേക്ക് അടച്ചിടുന്നത്. അബൂദബി മൊബിലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
സെപ്റ്റംബർ 25 വെള്ളിയാഴ്ച രാത്രി 11.45ന് ആരംഭിച്ച നിയന്ത്രണം സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ ആറുവരെ തുടരും. ഖലീഫ ബിൻ സായിദ് തെരുവുമായുള്ള ഇന്റർചേഞ്ചിന് സമീപവും സായിദ് റോഡിലേക്കുള്ള ഭാഗത്തുമാണ് നിയന്ത്രണം.
അടച്ചിട്ട ലെയിനുകൾക്ക് പുറമെ മറ്റ് ലെയിനുകളിലൂടെ ഗതാഗതം സാധാരണ നിലയിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു
