കിങ് ഫഹദ് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം; ജാഗ്രതാ നിർദേശവുമായി ട്രാഫിക് വിഭാഗം

  1. Home
  2. International

കിങ് ഫഹദ് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം; ജാഗ്രതാ നിർദേശവുമായി ട്രാഫിക് വിഭാഗം

king fahad road


കിങ് ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് റോഡിൽ (റോഡ് 40) ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡിലെ വലതുവശത്തെ രണ്ട് പാതകളിൽ ശനിയാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് നിയന്ത്രണമുള്ളത്. ബയാൻ പ്രദേശത്തിന് എതിർവശത്തുള്ള അഞ്ചാം റിങ് റോഡിലേക്കുള്ള പ്രവേശന കവാടവും അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. റോഡ് വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വ്യക്തമാക്കി.

തിരക്കേറിയ സമയങ്ങളിൽ ഈ ഭാഗത്ത് ഗതാഗതക്കുരുക്കിന് സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് അധികൃതർ നിർദേശിച്ചു. യാത്രക്കാർ വേഗപരിധിയും ട്രാഫിക് സൂചനകളും പാലിക്കണമെന്നും സാധ്യമാകുന്ന ഇടങ്ങളിൽ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.