സമാധാനം പുനസ്ഥാപിക്കണം; വെനസ്വേലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒമാൻ
സമീപകാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വെനസ്വേലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുൽത്താനേറ്റ് ഓഫ് ഒമാൻ. വെനസ്വേലൻ ജനതയുടെ നിയമാനുസൃതമായ തീരുമാനങ്ങളെയും തിരഞ്ഞെടുപ്പുകളെയും അന്താരാഷ്ട്ര സമൂഹം ബഹുമാനിക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ സുരക്ഷയ്ക്കും രാഷ്ട്രീയ സ്ഥിരതയ്ക്കും പൗരന്മാരുടെ സുരക്ഷിതത്വത്തിനുമായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്ന് ഒമാൻ വ്യക്തമാക്കി. ആഗോളതലത്തിൽ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഐക്യരാഷ്ട്രസഭ (UN) നടത്തുന്ന ശ്രമങ്ങൾക്ക് ഒമാൻ തങ്ങളുടെ പൂർണ്ണ പിന്തുണയും അറിയിച്ചു. മേഖലയിലെ സമാധാനാന്തരീക്ഷം വീണ്ടെടുക്കാൻ ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും പ്രാധാന്യം നൽകണമെന്നാണ് ഒമാന്റെ നിലപാട്.
