ജനങ്ങൾ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് സിംബാബ്‌വെയിൽ; ഏറ്റവും സന്തുഷ്ടർ സ്വിറ്റ്‌സർലൻഡിൽ

  1. Home
  2. International

ജനങ്ങൾ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് സിംബാബ്‌വെയിൽ; ഏറ്റവും സന്തുഷ്ടർ സ്വിറ്റ്‌സർലൻഡിൽ

zimbabwe-named-most-miserable-country-in-the-world


ലോകത്ത് ജനങ്ങൾ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന രാജ്യമായി ആഫ്രിക്കയിലെ സിംബാബ്‌വെ. സാമ്പത്തിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളെ വിലയിരുത്തുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാങ്കെയുടെ വാർഷിക ദുരിത സൂചികയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. യുദ്ധത്തിൽ തകർന്ന യുക്രൈൻ, സുഡാൻ, സിറിയ എന്നീ രാഷ്ട്രങ്ങളെ മറികടന്നാണ് സിംബാബ്‌വെ സൂചികയിൽ ഒന്നമത്തെത്തിയത്. റാങ്കിങ്ങിനായി വിശകലനം ചെയ്ത 157 രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് 103ാം സ്ഥാനമാണുള്ളത്. 

ഉയർന്ന തൊഴിലില്ലായ്മ, പണപ്പെരുപ്പം, വായ്പാ നിരക്കുകൾ, ജി.ഡി.പി വളർച്ചയിലെ കുറവ് എന്നിവ കാരണമാണ് സിംബാബ്‌വെ ഒന്നാമതെത്തിയത്. രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയായ സാനു പി.എഫ് പാർട്ടിയും അതിന്റെ നയങ്ങളെയും "വലിയ ദുരിതം" ഉണ്ടാക്കിയതായി ഹാങ്കെ കുറ്റപ്പെടുത്തി. ഏറ്റവും ദുരിതമനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സിംബാബ്‌വെ, വെനസ്വേല, സിറിയ, ലെബനൻ, സുഡാൻ, അർജന്റീന, യെമൻ, ഉക്രെയ്ൻ, ക്യൂബ, തുർക്കി എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനത്തുള്ളത്.

പഠനമനുസരിച്ച് പൗരന്മാർ ഏറ്റവും കൂടുതൽ സന്തുഷ്ടരായി ജീവിക്കുന്ന രാജ്യം സ്വിറ്റ്‌സർലൻഡ് ആണ്. കുവൈത്, അയർലൻഡ്, ജപ്പാൻ, മലേഷ്യ, തായ്‌വാൻ, നൈജർ, തായ്‌ലൻഡ്, ടോഗോ, മാൾട്ട എന്നിവയാണ് ഏറ്റവും കുറഞ്ഞ സ്കോർ നേടിയ മറ്റു രാജ്യങ്ങൾ. പട്ടികയിൽ അമേരിക്ക 134-ാം സ്ഥാനത്താണ്.