പെറുവിൽ വിമാനം തകർന്നു വീണു; വിനോദ സഞ്ചാരികളടക്കം 13 പേർക്ക് ദാരുണാന്ത്യം

  1. Home
  2. International

പെറുവിൽ വിമാനം തകർന്നു വീണു; വിനോദ സഞ്ചാരികളടക്കം 13 പേർക്ക് ദാരുണാന്ത്യം


യുനെസ്കോ പൈതൃക പട്ടികയിലുള്ള പെറുവിലെ 'നസ്ക ലൈൻസ്' (Nazca Lines) കാണാനായി വിനോദസഞ്ചാരികളുമായി പറന്ന വിമാനം തകർന്നുവീണ് 13 പേർ കൊല്ലപ്പെട്ടു. പെറുവിയൻ നഗരമായ നാസ്കയ്ക്ക് സമീപമാണ് വിമാനം തകർന്നു വീണത്. 11 വിദേശ സഞ്ചാരികളും രണ്ട് വിമാന ജീവനക്കാരുമാണ് അപകടത്തിൽപ്പെട്ടത്.

ഇറ്റലി, സ്പെയിൻ, ജർമ്മനി എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും പെറുവിയൻ സ്വദേശികളായ പൈലറ്റും കോ-പൈലറ്റുമാണ് മരിച്ചത്. 'എയ്റോഡിയാന' കമ്പനിയുടെ സെസ്ന ഗ്രാൻഡ് കാരവൻ വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പെറു പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.