റഷ്യൻ എണ്ണയിൽ മോദി ഉറപ്പ് നൽകിയെന്ന് ആവർത്തിച്ച് ട്രംപ്
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി പറഞ്ഞെന്ന് ആവര്‍ത്ത് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഞാൻ ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞുവെന്ന് ട്രംപ് പറഞ്ഞു- റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇന്ത്യ വാക്ക് പാലിച്ചില്ലെങ്കിൽ വൻ തീരുവകൾ നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മോദിയും ട്രംപും തമ്മിലുള്ള അത്തരമൊരു സംഭാഷണത്തെക്കുറിച്ച് അറിയില്ലെന്ന ഇന്ത്യയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴാണ് ട്രംപ് നിലപാട് ആവര്‍ത്തിച്ചത്. ഇന്ത്യയുടെ നിലപാട് ഇതാണെങ്കിൽ അവർ വൻതോതിലുള്ള താരിഫ് നൽകുന്നത് തുടരുമെന്നും ഇന്ത്യ അതാഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം റഷ്യയുടെ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് മോദി ഉറപ്പ് നൽകിയെന്ന ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു.
റഷ്യന്‍ എണ്ണയുടെ ഇറക്കുമതി നിര്‍ത്തിയില്ലെങ്കിൽ ഇന്ത്യക്ക് മേൽ ഇനിയും തീരുവ ചുമത്തുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിലൂടെ ഇന്ത്യ യുദ്ധത്തിന് ധനസഹായം നൽകുകയാണെന്നാണ് അമേരിക്കയുടെ വാദം. ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ ഇരട്ടിയായി 50% ആക്കി ഉയർത്തിയതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രതിസന്ധിയിലാണ്. റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നതിനാണ് ട്രംപ് ഇന്ത്യക്ക് 25% അധിക തീരുവ ചുമത്തിയത്. അമേരിക്കയുടെ നടപടിയെ അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാണെന്ന് ഇന്ത്യ വി
