ഖമനേയിയുടെ ശവസംസ്‌കാര ചടങ്ങിലേക്ക് മോദിക്ക് ക്ഷണം
ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയുടെ ശവസംസ്‌കാര ചടങ്ങിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം ലഭിച്ചതായി റിപ്പോർട്ടുകൾ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ക്ഷണം നൽകിയതായാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ നാലിന് ആരംഭിച്ച് 9ന് അദ്ദേഹത്തിന്റെ ജന്മനാടായ മഷാദിലാണ് സംസ്‌കാര ചടങ്ങ് നടക്കുന്നത്.
86 കാരനായ ഖമനേയിയെ ഫെബ്രുവരി 28നാണ് ഇസ്രയേലും അമെരിക്കയും ചേർന്ന് സംയുക്ത ആക്രമണത്തിലൂടെ വധിച്ചത്. അതേസമയം, ശവസംസ്‌കാര ചടങ്ങുകൾ ജൂലൈ 7ന് ടെഹ്‌റാനിലെ കോമിൽ നടക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഏകദേശം 20 ദശലക്ഷം പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫ് അടക്കമുള്ളവരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
