സെഷെൽസിന്‍റെ സുവർണ ജൂബിലി ദേശീയ ദിന പരേഡിൽ മുഖ്യാതിഥിയായി മോദി

  1. Home
  2. International

സെഷെൽസിന്‍റെ സുവർണ ജൂബിലി ദേശീയ ദിന പരേഡിൽ മുഖ്യാതിഥിയായി മോദി

s


 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സെഷെൽസിലെ വിക്ടോറിയയിൽ നടക്കുന്ന സുവർണ്ണ ജൂബിലി ദേശീയ ദിന പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യൻ സായുധ സേനയുടെ മാർച്ചിംഗ് ഗ്രൂപ്പും രണ്ട് നാവികസേനാ കപ്പലുകളും ഈ മാർച്ചിൽ അണിനിരക്കും. സെയ്ഷെൽസിലെ ഇന്ത്യൻ സമൂഹത്തെയും മോദി ഇന്ന്‌ കാണും. വിനായക ക്ഷേത്രത്തിലും ദർശനം നടത്തും. സെയ്ഷെൽസിന്റെ പരമോന്നത ബഹുമതിയായ ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ ഇന്നലെ പ്രധാനമന്ത്രിക്ക് സമ്മാനിച്ചിരുന്നു. സെയ്ഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനി, പ്രതിപക്ഷ നേതാവ് ബെർണാഡ് ജോർജസ് എന്നിവരുമായി ഉഭയകക്ഷി ചർച്ചകളും പ്രധാനമന്ത്രി നടത്തിയിരുന്നു. സമുദ്ര സുരക്ഷ, സാമ്പത്തിക സഹകരണം, കാലാവസ്ഥാ പ്രതിരോധം, ഡിജിറ്റൽ മേഖല ശക്തിപ്പെടുത്തൽ തുടങ്ങിയവയാണ് ചർച്ചകളിൽ പ്രധാനമായും വിലയിരുത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിന് ശേഷം ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങും.