ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് വഴിയുള്ള പോക്‌സോ നിയമലംഘനങ്ങൾ; മെറ്റയ്ക്കും പൊലീസ് മേധാവികൾക്കും എൻഎച്ച്ആർസി നോട്ടീസ്

  1. Home
  2. International

ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് വഴിയുള്ള പോക്‌സോ നിയമലംഘനങ്ങൾ; മെറ്റയ്ക്കും പൊലീസ് മേധാവികൾക്കും എൻഎച്ച്ആർസി നോട്ടീസ്

Meta


ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിലൂടെയുള്ള പോക്സോ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ മെറ്റയ്ക്കും എട്ട് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികൾക്കും എൻഎച്ച്ആർസി നോട്ടീസ് അയച്ചു.പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ലൈംഗികാതിക്രമ ദൃശ്യങ്ങളും അശ്ലീല ഉള്ളടക്കങ്ങളും ഈ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇൻസ്റ്റഗ്രാമിൽ പണം ഈടാക്കി കുട്ടികളുടെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ ലഭ്യമാക്കുന്നത് പോക്‌സോ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണെന്ന് എൻഎച്ച്ആർസി അംഗം പ്രിയങ്ക് കാനൂൻഗോ വ്യക്തമാക്കി. അന്വേഷണത്തിനായി കമ്മീഷൻ 50 യൂആർഎല്ലുകൾ (URLs) ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. ഈ യൂആർഎല്ലുകൾ നൽകിയിട്ടും അന്വേഷണം ആരംഭിക്കാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ, കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.. വിവരസാങ്കേതികവിദ്യാ സെക്രട്ടറിയെയും നടപടികളിൽ കക്ഷി ചേർത്തിട്ടുണ്ട്.