പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനിലെത്തി

  1. Home
  2. International

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനിലെത്തി

image


രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനിലെത്തി. ഡിസംബർ 18 വരെയാണ് സന്ദർശനം. മസ്‌കത്തിലെ റോയൽ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിക്ക് ഒമാൻ ഔദ്യോഗിക വവേൽപ് നൽകി.സന്ദർശന വേളയിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടക്കും. നാളെ ഒമാനിലെ ഇന്ത്യൻ പ്രവാസികളുടെ സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഇന്ത്യയും ഒമാനും നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാമന്ത്രിയുടെ ഒമാൻ സന്ദർശനം.2018 ഫെബ്രുവരിയിലെ സന്ദർശനത്തിന് ശേഷം മോദിയുടെ രണ്ടാമത്തെ ഒമാൻ സന്ദർശനമാണിത്. 2023 ഡിസംബറിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്ത്യ സന്ദർശിച്ചിരുന്നു.