പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇൻഡോനേഷ്യയുടെ പരമോന്നത പുരസ്‌കാരം
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇൻഡോനേഷ്യയുടെ പരമോന്നത പുരസ്‌കാരം പ്രഖ്യാപിച്ചു. വിദേശ രാജ്യങ്ങളിലെ ഭരണാധികാരികൾക്കും രാഷ്ട്രത്തലവന്മാർക്കും ഇൻഡോനേഷ്യ നൽകുന്ന പരമോന്നത ബഹുമതിയായ ബിന്താങ് റിപ്പബ്ലിക് ഇൻഡോനേഷ്യ ആദിപൂർണ പുരസ്കാരമാണ് പുരസ്‌കാരമാണ് നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്നത്.രാജ്യത്തിന് നൽകിയ അസാധാരണ സംഭാവനകളെയും ഉഭയകക്ഷി ബന്ധങ്ങളെയും മുൻനിർത്തിയാണ് വിദേശഭരണാധികാരികൾക്ക് ഈ പുരസ്കാരം നൽകുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമാക്കുന്നതിലും ആഗോളതലത്തിൽ ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിലും പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ നേതൃത്വപരമായ സംഭാവനകളെ മാനിച്ചാണ് ഇൻഡൊനീഷ്യൻ സർക്കാർ ഈ പരമോന്നത ബഹുമതി നൽകി അദ്ദേഹത്തെ ആദരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻഡോനേഷ്യൻ സന്ദർശനത്തിനിടെ ജക്കാർത്തയിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെയാണ് ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. തുടർന്ന് നടന്ന ചടങ്ങിൽ പുരസ്‌കാരം നരേന്ദ്ര മോദിക്ക് സമ്മാനിച്ചു.അമേരിക്ക, റഷ്യ, ഫ്രാൻസ്, ഗ്രീസ്, യുഎഇ, സൗദി അറേബ്യ, കുവൈത്ത് തുടങ്ങി 27 രാജ്യങ്ങൾ അവരുടെ പരമോന്നത സിവിലിയൻ പുരസ്‌കാരങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദരിച്ചിട്ടുണ്ട്.
