ഖത്തറിലെ തടവുകാരുടെ ഉൽപന്നങ്ങൾ ഇനി 'സൂം' ആപ്പിലൂടെ വാങ്ങാം; വിപണനം നാളെ മുതൽ

  1. Home
  2. International

ഖത്തറിലെ തടവുകാരുടെ ഉൽപന്നങ്ങൾ ഇനി 'സൂം' ആപ്പിലൂടെ വാങ്ങാം; വിപണനം നാളെ മുതൽ

souum


ഖത്തറിലെ പീനൽ ആൻഡ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷനുകളിൽ കഴിയുന്ന തടവുകാർ നിർമ്മിക്കുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഇനി പൊതുജനങ്ങൾക്ക് ഓൺലൈനായി വാങ്ങാം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പീനൽ ആൻഡ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡിപ്പാർട്ട്‌മെന്റാണ് ഈ പുത്തൻ ഡിജിറ്റൽ സംവിധാനം പ്രഖ്യാപിച്ചത്. മന്ത്രാലയത്തിന്റെ ഔദ്യോഗിക ലേല, വിപണന ആപ്ലിക്കേഷനായ 'സൂം' (Sooum) ലൂടെ ജൂലൈ 19 ഞായറാഴ്ച മുതൽ ഈ ഉൽപന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

തടവുകാരുടെ പുനരധിവാസവും അവരുടെ സർഗ്ഗാത്മകവും തൊഴിൽപരവുമായ ശേഷികളെ പ്രോത്സാഹിപ്പിക്കുന്നതുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തടവുകാർ നിർമ്മിക്കുന്ന മികച്ച ഗുണനിലവാരമുള്ള കരകൗശല വസ്തുക്കൾ, ഫർണിച്ചറുകൾ, അലങ്കാര വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ളവ ഇനി മുതൽ ഈ ആപ്പിലൂടെ എളുപ്പത്തിൽ ഓർഡർ ചെയ്യാം.

ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെയും തടവുകാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെയും ഭാഗമായാണ് 'സൂം' ആപ്പ് വഴിയുള്ള വിപണനം. തടവുകാരുടെ ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണി കണ്ടെത്താനും അവരുടെ അധ്വാനത്തിന് മികച്ച പ്രതിഫലം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.