സൗദിയിലെ ജുബൈൽ തീരത്ത് രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ പ്രൊജക്ടൈൽ ആക്രമണം
സൗദി അറേബ്യയിലെ ജുബൈൽ തീരത്തിന് സമീപം രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ അജ്ഞാത പ്രൊജക്ടൈൽ ആക്രമണം നടന്നതായി റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കും രാത്രി 10:22-നുമാണ് ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്. ആക്രമണത്തിൽ ഒരു കപ്പലിന്റെ ഇടതുവശത്ത് പിൻഭാഗത്തായി കേടുപാടുകൾ സംഭവിച്ചു.
സംഭവത്തെ തുടർന്ന് കപ്പലുകളിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചെറിയ ബോട്ടിൽ നിന്നാണ് ഒരു കപ്പലിന് നേരെ ആക്രമണമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ ആക്രമണങ്ങൾ സംബന്ധിച്ച് സൗദി അറേബ്യ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
UKMTO WARNING 174-26
— UKMTO Operations Centre (@UK_MTO) October 17, 2026
Click here to view the full product.⤵️https://t.co/DRPSnZ4cfj#MaritimeSecurity #MarSec pic.twitter.com/j2hxlTUJp4
