നബിദിനം: ഓഗസ്റ്റ് 27-ന് കുവൈത്തിൽ പൊതുഅവധി
നബിദിനത്തോടനുബന്ധിച്ച് കുവൈത്തിൽ ഓഗസ്റ്റ് 27 വ്യാഴാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. വെള്ളി, ശനി വാരാന്ത്യ അവധികൾ കൂടി ചേരുമ്പോൾ രാജ്യത്ത് തുടർച്ചയായ മൂന്ന് ദിവസം ഒഴിവ് ലഭിക്കും. ഓഗസ്റ്റ് 26 ബുധനാഴ്ച അടയ്ക്കുന്ന ഓഫീസുകൾ ഇനി 30-ന് ഞായറാഴ്ചയാണ് തുറന്ന് പ്രവർത്തിക്കുക.
അവധി ദിനങ്ങളിൽ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും പൊതുസ്ഥാപനങ്ങളും പ്രവർത്തിക്കില്ല. എന്നാൽ സുരക്ഷ, ആരോഗ്യം തുടങ്ങിയ അടിയന്തര സേവനങ്ങൾ തടസ്സമില്ലാതെ തുടരും. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
