നബിദിനം: ഒമാനിൽ ഓഗസ്റ്റ് 27ന് പൊതുഅവധി

  1. Home
  2. International

നബിദിനം: ഒമാനിൽ ഓഗസ്റ്റ് 27ന് പൊതുഅവധി

eid


പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന് പൊതുഅവധി പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ ജീവനക്കാർക്ക് തുടർച്ചയായി മൂന്ന് ദിവസത്തെ അവധി ലഭിക്കും.

ഓഗസ്റ്റ് 27ലെ പൊതുഅവധിക്ക് പിന്നാലെ വെള്ളി, ശനി ദിവസങ്ങളിലെ പതിവ് വാരാന്ത്യ അവധിയും ചേരുന്നതോടെയാണ് മൂന്ന് ദിവസത്തെ അവധി ലഭിക്കുന്നത്. ഓഗസ്റ്റ് 27 മുതൽ 29 വരെയാണ് അവധി.

ഓഗസ്റ്റ് 30 ഞായറാഴ്ച മുതൽ രാജ്യത്ത് സാധാരണ ജോലി സമയക്രമം പുനരാരംഭിക്കും