പഞ്ചാബി ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ 'മാഡ് സന്ധു' വെടിയേറ്റു കൊല്ലപ്പെട്ടു

  1. Home
  2. International

പഞ്ചാബി ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ 'മാഡ് സന്ധു' വെടിയേറ്റു കൊല്ലപ്പെട്ടു

mad sandhu


പഞ്ചാബിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ 'മാഡ് സന്ധു' എന്ന മധുസൂദൻ വെടിയേറ്റു കൊല്ലപ്പെട്ടു. ശനിയാഴ്ച റോഡിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. സംഭവസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മേക്കപ്പ്, സിനിമാ മേഖല, ലിംഗസമത്വം എന്നിവയെക്കുറിച്ച് പോഡ്‌കാസ്റ്റുകളിലൂടെ സജീവമായി സംസാരിച്ചിരുന്ന മാഡ് സന്ധു നിരന്തരം സൈബർ ആക്രമണങ്ങൾക്കും ട്രോളുകൾക്കും ഇരയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.