ഖത്തർ എയർവേസ് ബഹ്റൈൻ, കുവൈത്ത്, എർബിൽ സർവീസുകളുടെ വിലക്ക് നീട്ടി

  1. Home
  2. International

ഖത്തർ എയർവേസ് ബഹ്റൈൻ, കുവൈത്ത്, എർബിൽ സർവീസുകളുടെ വിലക്ക് നീട്ടി

qatar airways


മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ, കുവൈത്ത്, ഇറാഖിലെ എർബിൽ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ താൽക്കാലിക വിലക്ക് ഖത്തർ എയർവേസ് നീട്ടി. ഓഗസ്റ്റ് ഏഴ് വരെ സർവീസുകൾ നിർത്തിവെച്ചതായി അധികൃതർ വെബ്‌സൈറ്റിലൂടെ അറിയിച്ചു.

നേരത്തേ ജൂലൈ 31 വരെ നിർത്തിവെച്ചിരുന്ന സർവീസുകളാണ് നിലവിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് നീട്ടിയിരിക്കുന്നത്. യാത്രക്കാർ വിമാന സമയത്തെക്കുറിച്ചും സർവീസുകളെക്കുറിച്ചുമുള്ള പുതിയ വിവരങ്ങൾക്ക് ഖത്തർ എയർവേസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു.