ദുബായ്, ഷാർജ സർവീസുകൾ ഖത്തർ എയർവേസ് പുനരാരംഭിച്ചു

  1. Home
  2. International

ദുബായ്, ഷാർജ സർവീസുകൾ ഖത്തർ എയർവേസ് പുനരാരംഭിച്ചു

qatar airways


പശ്ചിമേഷ്യയിലെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന സർവീസുകൾ ഖത്തർ എയർവേസ് പുനരാരംഭിച്ചു. ദുബായ്, ഷാർജ ഉൾപ്പെടെ യു.എ.ഇയിലേക്കും സിറിയയിലേക്കുമുള്ള പ്രതിദിന സർവീസുകളാണ് ആരംഭിക്കുന്നത്. വ്യാഴാഴ്ച മുതൽ ദുബായ്, ഷാർജ സർവീസുകൾ പുനരാരംഭിച്ചു കഴിഞ്ഞു.

സിറിയയിലെ ദമാസ്കസിലേക്കുള്ള പ്രതിദിന സർവീസ് മെയ് ഒന്നിന് ആരംഭിക്കും. ഖത്തർ എയർവേസിന്റെ എല്ലാ സർവീസുകളും ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ജൂൺ 16-നുള്ളിൽ ലോകമെമ്പാടുമുള്ള 150-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവീസുകൾ വ്യാപിപ്പിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സുരക്ഷാ കാരണങ്ങളാലോ മറ്റ് അടിയന്തര സാഹചര്യങ്ങളാലോ വിമാന സമയക്രമത്തിൽ മാറ്റം വരാൻ സാധ്യതയുണ്ട്. അതിനാൽ യാത്രക്കാർ ഔദ്യോഗിക വെബ്‌സൈറ്റിലോ ആപ്പിലോ സമയക്രമം കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. യാത്രാ ബുക്കിംഗ് സമയത്ത് നൽകുന്ന ഫോൺ നമ്പർ, ഇമെയിൽ തുടങ്ങിയ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും ഖത്തർ എയർവേസ് വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.