ഖത്തർ എയർവേസ് ബഹ്റൈൻ, കുവൈത്ത്, എർബിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു

  1. Home
  2. International

ഖത്തർ എയർവേസ് ബഹ്റൈൻ, കുവൈത്ത്, എർബിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു

qatar airways


മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് ബഹ്റൈൻ, കുവൈത്ത്, ഇറാഖിലെ എർബിൽ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതായി ഖത്തർ എയർവേസ് അറിയിച്ചു.

പുതിയ തീരുമാനപ്രകാരം ബഹ്റൈൻ, എർബിൽ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ജൂലൈ 25 വരെയാണ് റദ്ദാക്കിയിരിക്കുന്നത്. അതേസമയം, കുവൈത്തിലേക്കുള്ള സർവീസുകൾ ജൂലൈ 31 വരെ നിർത്തിവെച്ചതായും എയർലൈൻ അധികൃതർ വ്യക്തമാക്കി.

വിമാന സർവീസുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി യാത്രക്കാർ എയർലൈന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (qatarairways.com) സന്ദർശിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.