സൗദിയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് ഖത്തർ എയർവേസ്; റിയാദ്, ദമ്മാം വിമാനങ്ങൾ റദ്ദാക്കി

  1. Home
  2. International

സൗദിയിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് ഖത്തർ എയർവേസ്; റിയാദ്, ദമ്മാം വിമാനങ്ങൾ റദ്ദാക്കി

qatar airways


സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ-സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ റിയാദ് (RUH), ദമ്മാം (DMM) എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഖത്തർ എയർവേസ് താൽക്കാലികമായി റദ്ദാക്കി. എത്ര ദിവസത്തേക്കാണ് വിമാന സർവീസുകൾ നിർത്തിവെക്കുന്നതെന്ന കാര്യം എയർലൈൻ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും വിമാനങ്ങൾ റദ്ദാക്കിയതിന് പിന്നാലെയാണ് സർവീസുകൾ വീണ്ടും നിർത്തിവെക്കാൻ കമ്പനി തീരുമാനിച്ചത്.

യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും പ്രദേശത്തെ സുരക്ഷാ സ്ഥിതിഗതികൾ ബന്ധപ്പെട്ട അതോറിറ്റികളുമായി ചേർന്ന് വിലയിരുത്തി വരികയാണെന്നും ഖത്തർ എയർവേസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. യാത്രക്കാർ ഖത്തർ എയർവേസിന്റെ ഔദ്യോഗിക വെബ്സൈറ്റ് (qatarairways.com) വഴിയോ മൊബൈൽ ആപ്പ് വഴിയോ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.