ഖത്തർ എയർവേയ്‌സ് ബഹ്‌റൈൻ, കുവൈത്ത് സർവീസുകൾ ആഗസ്റ്റ് 8 മുതൽ പുനരാരംഭിക്കും
പശ്ചിമേഷ്യൻ സാഹചര്യങ്ങളെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ബഹ്‌റൈൻ, കുവൈത്ത്, ഇറാഖിലെ ഇർബിൽ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ ആഗസ്റ്റ് 8 മുതൽ പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ് അറിയിച്ചു. വ്യാഴാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.
മേഖലയിലെ സംഘർഷാന്തരീക്ഷത്തെ തുടർന്ന് ജൂലൈ 23 മുതലായിരുന്നു ഈ സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയിരുന്നത്. നിലവിലെ സാഹചര്യങ്ങളിൽ മാറ്റം വന്നതിനെ തുടർന്നാണ് വിമാന സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്. യാത്രക്കാർ സർവീസ് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ ഖത്തർ എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
