ബലിപെരുന്നാൾ മേയ് 27നെന്ന് ഖത്തർ കലണ്ടർ ഹൗസ്

  1. Home
  2. International

ബലിപെരുന്നാൾ മേയ് 27നെന്ന് ഖത്തർ കലണ്ടർ ഹൗസ്

eid ul fitr


ഈ വർഷത്തെ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) മെയ് 27 ബുധനാഴ്ച ആയിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ഗോളശാസ്ത്ര കണക്കുകൾ പ്രകാരം ദുൽഹജ്ജ് മാസം മെയ് 18 തിങ്കളാഴ്ച ആരംഭിക്കുമെന്നാണ് പ്രവചനം. മെയ് 17 ഞായറാഴ്ച ദുൽഖഅദ് 30 പൂർത്തിയാകുകയും തിങ്കളാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കുകയും ചെയ്യും.

ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ പരിക്രമണത്തെ അടിസ്ഥാനമാക്കിയുള്ള ഹിജ്റ കലണ്ടർ പ്രകാരമാണ് മാസങ്ങളുടെ തുടക്കം നിശ്ചയിക്കുന്നത്. ഈ ഗോളശാസ്ത്ര വസ്തുതകൾ വിശകലനം ചെയ്താണ് കലണ്ടർ ഹൗസ് പെരുന്നാൾ ദിനം കണക്കാക്കിയത്. ഇതനുസരിച്ച് ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം മെയ് 26 ചൊവ്വാഴ്ചയായിരിക്കും.

എങ്കിലും, പെരുന്നാൾ തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഖത്തർ ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള മാസപ്പിറവി നിരീക്ഷണ സമിതിയുടെ തീരുമാനത്തിന് വിധേയമായിരിക്കും. മെയ് പകുതിയോടെ മാസപ്പിറവി ദൃശ്യമാകുന്നതിന്റെ അടിസ്ഥാനത്തിലാകും സമിതി അന്തിമ തീരുമാനം അറിയിക്കുക.