ഇറാൻ ആക്രമണത്തെ അപലപിച്ച് ഖത്തർ
കുവൈത്ത്, ബഹ്‌റൈൻ, ജോർദാൻ എന്നീ രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തർ. ഇത്തരം ആക്രമണങ്ങൾ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള നേരിട്ടുള്ള വെല്ലുവിളിയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വൈത്ത്, ബഹ്‌റൈൻ, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഈ രാജ്യങ്ങൾ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കുമുള്ള പിന്തുണയും ഖത്തർ പ്രഖ്യാപിച്ചു. അന്യായമായ ആക്രമണങ്ങളുടെ പ്രത്യാഘാതങ്ങളിൽനിന്ന് പ്രദേശത്തെ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ മന്ത്രാലയം മേഖലയിൽ സമാധാനവും സുസ്ഥിരതയും സ്ഥാപിക്കാൻ നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി.
