ഖത്തർ ഗ്യാസ് പ്ലാന്റ് സ്‌ഫോടനം: മരിച്ചവരിൽ മലയാളിയും

  1. Home
  2. International

ഖത്തർ ഗ്യാസ് പ്ലാന്റ് സ്‌ഫോടനം: മരിച്ചവരിൽ മലയാളിയും

image


ഖത്തറിലെ ഗ്യാസ് പ്ലാന്റിൽ ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. പ്ലാന്റ്‌റ് സൂപ്പർ വൈസർ തൂണേരി വെള്ളൂർ സ്വദേശി അർജുൻ(29) ആണ് മരിച്ചത്. ഇറാൻ ആക്രമണ പശ്ചാത്തലത്തിൽ താൽക്കാലികമായി അടച്ചിട്ടിരുന്ന റാസ് ലഫാൻ പ്ലാന്റിൽ ഉൽപ്പാദനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെ ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അപകടത്തിൽ മരിച്ചവരിൽ 12 പേർ ഇന്ത്യക്കാർ ആണ്. ഒരാൾ പാകിസ്താൻ സ്വദേശിയാണ്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ, ടാൻസാനിയ, കെനിയ, നൈജീരിയ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 66 പേർക്കാണ് സ്‌ഫോടനത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് ഖത്തർ എനർജി വ്യക്തമാക്കിയത്.

സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമെന്നും അട്ടിമറി സാധ്യതകളില്ലെന്നും വ്യക്തമാക്കിയ ഖത്തർ അധികൃതർ, പ്ലാന്റിന് പുറത്തേക്ക് ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള യാതൊരുവിധ വാതകച്ചോർച്ചയും ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേർത്തു.അപകടം ദൗർഭാഗ്യകരമാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈ പ്രയാസമേറിയ സാഹചര്യത്തിൽ ഇന്ത്യൻ എംബസിയും ഖത്തറിലെ മുഴുവൻ ഇന്ത്യൻ സമൂഹവും ഖത്തർ ഗവൺമെന്റിനും അവിടുത്തെ ജനങ്ങൾക്കും ഒപ്പം നിലകൊള്ളുന്നുവെന്ന് എംബസി വ്യക്തമാക്കി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കാണാതായവർ സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കുന്നതായും എംബസി കൂട്ടിച്ചേർത്തു.