ഖത്തറിൽ ചെറിയ പെരുന്നാൾ അവധി മാർച്ച് 17 മുതൽ; ഒരാഴ്ചത്തെ പൊതു അവധി പ്രഖ്യാപിച്ചു

  1. Home
  2. International

ഖത്തറിൽ ചെറിയ പെരുന്നാൾ അവധി മാർച്ച് 17 മുതൽ; ഒരാഴ്ചത്തെ പൊതു അവധി പ്രഖ്യാപിച്ചു

EID


ഖത്തറിൽ ഈ വർഷത്തെ ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ) അവധി ദിനങ്ങൾ അമീരി ദിവാൻ പ്രഖ്യാപിച്ചു. വിവിധ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് മാർച്ച് 17 ചൊവ്വാഴ്ച മുതൽ മാർച്ച് 23 തിങ്കളാഴ്ച വരെയാണ് അവധി ലഭിക്കുക. ഒരാഴ്ച നീണ്ടുനിൽക്കുന്ന അവധിക്ക് ശേഷം മാർച്ച് 24 ചൊവ്വാഴ്ച ജീവനക്കാർ ജോലിയിൽ പ്രവേശിക്കണം.

ഖത്തർ സെൻട്രൽ ബാങ്ക്, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി എന്നിവയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ അവധി ദിനങ്ങൾ ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ പ്രത്യേകമായി പ്രഖ്യാപിക്കും. രാജ്യത്തെ സർക്കാർ മേഖലയിൽ പെരുന്നാൾ ആഘോഷങ്ങൾക്കായി വിപുലമായ അവധിയാണ് ഇത്തവണ അനുവദിച്ചിരിക്കുന്നത്.