ഗൾഫ് മേഖലയിൽ കൂട്ടായ സുരക്ഷാ സംവിധാനം വേണമെന്ന് യു.എൻ ജനറൽ അസംബ്ലിയിൽ ഖത്തർ അമീർ

  1. Home
  2. International

ഗൾഫ് മേഖലയിൽ കൂട്ടായ സുരക്ഷാ സംവിധാനം വേണമെന്ന് യു.എൻ ജനറൽ അസംബ്ലിയിൽ ഖത്തർ അമീർ

un


ഗൾഫ് മേഖല ചരിത്രത്തിലെ ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൊന്നിലൂടെയാണ് കടന്നുപോകുന്നതെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കവെയാണ് മേഖലയിലെ സംഘർഷങ്ങളിൽ അദ്ദേഹം കടുത്ത ആശങ്ക രേഖപ്പെടുത്തിയത്. രാജ്യങ്ങളുടെ പരമാധികാരത്തെയും സുരക്ഷയെയും മാനിക്കുന്ന കൂട്ടായ സുരക്ഷാ സംവിധാനത്തിന്റെ അഭാവമാണ് നിലവിലെ പ്രതിസന്ധികൾക്ക് പ്രധാന കാരണമെന്ന് അമീർ ചൂണ്ടിക്കാട്ടി.

ഇത്തരം ഒരു സുരക്ഷാ ചട്ടക്കൂടില്ലാത്തത് മേഖലയിൽ അനാവശ്യ യുദ്ധങ്ങൾ പൊട്ടിപ്പുറപ്പെടാൻ കാരണമാകും. അയൽരാജ്യങ്ങളെ സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കാനും നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടാനും ഇത് വഴിയൊരുക്കുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ആഗോള സാമ്പത്തിക വ്യവസ്ഥയെയും ജനജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് അമീർ പറഞ്ഞു.

ഭക്ഷ്യവസ്തുക്കളുടെയും മരുന്നുകളുടെയും വിലവർധനവ് സാധാരണക്കാരെ ദുരിതത്തിലാക്കി. എങ്കിലും നയതന്ത്ര ചർച്ചകളിലൂടെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നും, സ്വന്തം മണ്ണും പരമാധികാരവും സംരക്ഷിക്കുന്നതിൽ ഖത്തർ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.