ലോക നേതാക്കൾക്ക് പുതുവത്സരാശംസകൾ നേർന്ന് ഖത്തർ അമീർ

  1. Home
  2. International

ലോക നേതാക്കൾക്ക് പുതുവത്സരാശംസകൾ നേർന്ന് ഖത്തർ അമീർ

qatar amir


സൗഹൃദ രാജ്യങ്ങളിലെ ഭരണാധികാരികൾക്കും ലോക നേതാക്കൾക്കും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പുതുവത്സര ദിനാശംസകൾ നേർന്നു. വിവിധ രാജ്യങ്ങളിലെ രാജാക്കന്മാർ, പ്രസിഡന്റുമാർ, മറ്റ് ഉന്നത നേതാക്കൾ എന്നിവർക്കാണ് അമീർ തന്റെ സന്ദേശം അയച്ചത്. ലോകമെമ്പാടുമുള്ള ജനതയ്ക്ക് പുതിയ വർഷം കൂടുതൽ പുരോഗതിയും ഐശ്വര്യവും നൽകട്ടെ എന്ന് അമീർ ആശംസിച്ചു. അതോടൊപ്പം എല്ലാ നേതാക്കൾക്കും നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെയെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ വ്യക്തമാക്കി. പുതുവർഷപ്പിറവിയോടനുബന്ധിച്ച് ഗൾഫ് രാജ്യങ്ങളിലെ മറ്റ് ഭരണാധികാരികളും പരസ്പരം ആശംസകൾ കൈമാറിയിട്ടുണ്ട്.