ഖത്തറിൽ ഉച്ചവിശ്രമ നിയമം അവസാനിച്ചു: മുൻകരുതലുകൾ തുടരണമെന്ന് തൊഴിൽ മന്ത്രാലയം

  1. Home
  2. International

ഖത്തറിൽ ഉച്ചവിശ്രമ നിയമം അവസാനിച്ചു: മുൻകരുതലുകൾ തുടരണമെന്ന് തൊഴിൽ മന്ത്രാലയം

mid day break


വേനൽക്കാലത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന ഉച്ചവിശ്രമ നിയന്ത്രണം അവസാനിച്ചെങ്കിലും സുരക്ഷാ പ്രതിരോധ നടപടികൾ തുടരണമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടു. നിർബന്ധിത വിലക്ക് അവസാനിച്ചത് തൊഴിൽ സുരക്ഷാ-ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ നിന്ന് ഒഴിവാകാനുള്ള കാരണമാകരുത്. കടുത്ത ചൂട് മൂലമുള്ള അപകടസാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകാനും സുരക്ഷിതമായ തൊഴിലന്തരീക്ഷം ഉറപ്പാക്കാനും അധികൃതർ നിർദേശം നൽകി.

വേനൽക്കാല ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനായി ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെയാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കിയിരുന്നത്. ഇതിന്റെ ഭാഗമായി പൊതുജനാരോഗ്യ മന്ത്രാലയം, വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ട് എന്നിവയുമായി സഹകരിച്ച് വിപുലമായ ബോധവൽക്കരണ പരിപാടികളും സെമിനാറുകളും മന്ത്രാലയം സംഘടിപ്പിച്ചിരുന്നു.