ഖത്തറിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത; അൽ വസ്മ് സീസൺ തുടരുന്നു

  1. Home
  2. International

ഖത്തറിൽ നാളെ മുതൽ മഴയ്ക്ക് സാധ്യത; അൽ വസ്മ് സീസൺ തുടരുന്നു

qatar rain


കടുത്ത വേനൽച്ചൂടിന് ആശ്വാസമായി ഖത്തറിൽ കനത്ത മഴയ്ക്ക് സാധ്യത. ഒക്ടോബർ 19 തിങ്കളാഴ്ച മുതൽ രാജ്യത്ത് ഒരാഴ്ച നീണ്ടുനിൽക്കുന്ന മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (QMD) അറിയിച്ചു. 42 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രാജ്യത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില.

ചൊവ്വാഴ്ച ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കഴിഞ്ഞ ആഴ്ചയും ദോഹയുടെ തെക്കുപടിഞ്ഞാറുള്ള അൽ കറാനയിൽ 10.7 മില്ലീമീറ്ററും ബെയ്ദ് അൽ ഖായിൽ 6.3 മില്ലീമീറ്ററും മഴ ലഭിച്ചിരുന്നു. വേനൽച്ചൂടിൽ നിന്ന് കുളിർമയുള്ള കാലാവസ്ഥയിലേക്ക് മാറും മുൻപുള്ള 'അൽ വസ്മ്' സീസണിന്റെ ഭാഗമായാണ് ഈ മഴ പെയ്യുന്നത്. 52 ദിവസം നീളുന്ന ഈ കാലയളവിൽ രാത്രികാലങ്ങളിൽ തണുപ്പ് അനുഭവപ്പെടുകയും ചെയ്യും.