സൗദിയിൽ നാല് പ്രവിശ്യകളിൽ മഴ മുന്നറിയിപ്പ്; മൂടൽമഞ്ഞിനും സാധ്യത

  1. Home
  2. International

സൗദിയിൽ നാല് പ്രവിശ്യകളിൽ മഴ മുന്നറിയിപ്പ്; മൂടൽമഞ്ഞിനും സാധ്യത

uae rain


സൗദി അറേബ്യയിലെ നാല് പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജിസാൻ, അസീർ, അൽബാഹ, മക്ക പ്രവിശ്യകളുടെ ചില ഭാഗങ്ങളിലാണ് മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഇതിനു പുറമേ ഈ പ്രവിശ്യകളിലും അൽജൗഫ്, നോർത്തേൺ ബോർഡേഴ്സ് പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞ് രൂപപ്പെട്ടേക്കാം.

കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് കാരണം കാഴ്ചാപരിധി പൂജ്യത്തോടടുത്ത് കുറയാനും സാധ്യതയുണ്ട്. വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.