ജിദ്ദ വിമാനത്താവളത്തിൽ റെക്കോർഡ് തിരക്ക്; 2025-ൽ എത്തിയത് 5.3 കോടി യാത്രക്കാർ

  1. Home
  2. International

ജിദ്ദ വിമാനത്താവളത്തിൽ റെക്കോർഡ് തിരക്ക്; 2025-ൽ എത്തിയത് 5.3 കോടി യാത്രക്കാർ

saudi


ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം 2025-ൽ റെക്കോർഡ് നേട്ടം കൈവരിച്ചു. കഴിഞ്ഞ വർഷം മാത്രം 5.3 കോടി യാത്രക്കാരാണ് ഈ വിമാനത്താവളം വഴി യാത്ര ചെയ്തത്. സൗദി അറേബ്യയുടെ വ്യോമ ഗതാഗത മേഖല കൈവരിച്ച വൻ വളർച്ചയുടെ അടയാളമായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്.

സൗദി വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്തെ ആഗോള ടൂറിസം, വ്യോമയാന ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങൾ ഫലം കാണുന്നതായാണ് ഈ വർധന സൂചിപ്പിക്കുന്നത്. വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചതും കൈകാര്യം ചെയ്യാവുന്ന യാത്രക്കാരുടെ ശേഷി വർധിപ്പിച്ചതും ഈ നേട്ടത്തിന് കരുത്തേകി. അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്.

ഹജ്ജ്, ഉംറ തീർത്ഥാടകരുടെ എണ്ണത്തിലുണ്ടായ വർധനയും ജിദ്ദയെ ഒരു പ്രധാന ട്രാൻസിറ്റ് കേന്ദ്രമായി വികസിപ്പിച്ചതും യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായി. വരും വർഷങ്ങളിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്ന രീതിയിലുള്ള വികസന പ്രവർത്തനങ്ങൾ വിമാനത്താവളത്തിൽ തുടരുകയാണ്.