റെഡ് സീ ചലച്ചിത്രോത്സവം: ആവേശം പകർന്ന് സൽമാൻ ഖാൻ ഇന്ന് അതിഥിയായെത്തും
സൗദി അറേബ്യയിലെ റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ആവേശം പകർന്ന് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ ഇന്ന് അതിഥിയായി എത്തുന്നു. ഉച്ചകഴിഞ്ഞ് 3:30 ന് ആരാധകരുമായി സംവദിക്കുന്ന 'ഇൻ കൺവെർസേഷൻ' സെഷനിൽ സൽമാൻ ഖാൻ പങ്കെടുക്കും.
ഈ വർഷത്തെ ചലച്ചിത്രോത്സവത്തിലെ പ്രധാന താരസാന്നിധ്യങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. ഇന്നലെ ബോളിവുഡ് താരം ആലിയ ഭട്ട് ആരാധകരുമായി സംവദിച്ചിരുന്നു. നേരത്തെ ബോളിവുഡ് നടി രേഖയെയും ഫെസ്റ്റിവലിൽ പ്രത്യേകം ആദരിച്ചിരുന്നു.
