ഗാസയിൽ ഭരണമാറ്റം മാറ്റം; ഹമാസ് ഭരണസമിതി പിരിച്ചുവിട്ടു

  1. Home
  2. International

ഗാസയിൽ ഭരണമാറ്റം മാറ്റം; ഹമാസ് ഭരണസമിതി പിരിച്ചുവിട്ടു

image


ഗസയിലെ ഭരണസമിതി പിരിച്ചുവിട്ടതായി പലസ്തീൻ പ്രസ്ഥാനമായ ഹമാസ് അറിയിച്ചു. ഭരണം ടെക്‌നോക്രാറ്റുകളുടെ സമിതിക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് തീരുമാനം.ഹമാസ് സർക്കാർ മീഡിയാ ഓഫീസ് മേധാവി ഇസ്മായിൽ അൽ-തവാബ്തയാണ് ഭരണസമിതി പിരിച്ചുവിട്ടതായി സ്ഥിരീകരിച്ചത്. ഭരണം പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ഘടനയിലേക്ക് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.പലസ്തീൻ ഉദ്യോഗസ്ഥനായ അലി ഷാത്തിന്റെ നേതൃത്വത്തിലുള്ള നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്‌ട്രേഷൻ ഓഫ് ഗസ ഇനി ഗസയുടെ ഭരണം ഏറ്റെടുക്കും.

2025 ഒക്ടോബറിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ ഹമാസും ഇസ്രയേലും തമ്മിൽ ഒപ്പിട്ട വെടിനിർത്തൽ കരാറിന്റെയും സമാധാന ഉടമ്പടിയുടെയും ഭാഗമായാണ് എൻസിഎജി സമിതി രൂപവത്കരിച്ചത്. 2006-ലെ തിരഞ്ഞെടുപ്പിന് ശേഷം ഏതാണ്ട് 20 വർഷമായി ഗാസയിൽ ഹമാസ് ആണ് ഭരണം നടത്തിവരുന്നത്. പുതിയ ഭരണമാറ്റത്തോടെ ഗാസയിലെ ഭരണപരമായ ചുമതലകളിൽനിന്ന് ഹമാസ് ഔദ്യോഗികമായി പിന്മാറും.

അധികാര കൈമാറ്റം എപ്പോൾ നടക്കും എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. കരാറിലെ ചില വ്യവസ്ഥകളെച്ചൊല്ലി ഇസ്രയേലും ഹമാസും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ തുടരുന്നതാണ് ഇതിന് കാരണം. ഹമാസിനെ പൂർണമായും നിരായുധീകരിക്കുക, ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യത്തെ പൂർണമായി പിൻവലിക്കുക തുടങ്ങിയ വിഷയങ്ങളിൽ തർക്കം നിലനിൽക്കുന്നുണ്ട്.കൂടാതെ, പുതിയ ഭരണസമിതിയായ എൻസിഎജി അംഗങ്ങളെ മാസങ്ങളായി ഗാസയിലേക്ക് പ്രവേശിക്കുന്നതിൽനിന്ന് ഇസ്രയേൽ തടയുന്നതായും റിപ്പോർട്ടുകളുണ്ട്