ഓസ്ട്രേലിയയുമായുള്ള ബന്ധം എല്ലാ മേഖലയിലും വ്യാപിപ്പിക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യുമെന്ന് നരേന്ദ്ര മോദി

  1. Home
  2. International

ഓസ്ട്രേലിയയുമായുള്ള ബന്ധം എല്ലാ മേഖലയിലും വ്യാപിപ്പിക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഗുണം ചെയ്യുമെന്ന് നരേന്ദ്ര മോദി

india australia


ഇന്ത്യയും ഓസ്ട്രേലിയയുമായുള്ള ബന്ധം എല്ലാ മേഖലയിലും  വ്യാപിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്ട്രേലിയയിലെ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘ദി ബോസ്’ എന്നാണ് നരേന്ദ്ര മോദിയെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് വിശേഷിപ്പിച്ചത്. അസാമാന്യമായ ഊർജ്ജമുള്ളയാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു.

നമസ്തേ ഓസ്ട്രേലിയ എന്ന സംബോധനയോടെയാണ് നരേന്ദ്ര മോദി തന്റെ ഹിന്ദിയിലുള്ള പ്രസംഗം തുടങ്ങിയത്. ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ വളർച്ച സന്തോഷിപ്പിക്കുന്നതാണ്. പരസ്പര വിശ്വാസവും ബഹുമാനവുമാണ് ഇന്ത്യ – ഓസ്ട്രേലിയ ബന്ധത്തിന്റെ ആധാരമെന്നും ജനാധിപത്യ ബോധം രണ്ടു രാജ്യങ്ങളെയും ഒന്നിച്ച് നിർത്തുന്നുണ്ടെന്നും മോദി പറഞ്ഞു.

ഇന്ത്യ എപ്പോഴും ലോകരാജ്യങ്ങളെ സഹായിക്കാൻ  സന്നദ്ധമാണ്. കൊവിഡ് കാലത്ത് 150 രാജ്യങ്ങൾക്ക് ഇന്ത്യ സഹായം നൽകിയിട്ടുണ്ട് . ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ ലോക നേതാവാണ്. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ വാക്കുകൾ അദ്ദേഹം ഇന്ത്യയെ എത്രമാത്രം സ്നേഹിക്കുന്നുവെന്നതിന്റെ തെളിവാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടും. ഈ ചെറിയ ഇന്ത്യയെ തിരിച്ചറിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.