ഖത്തറിൽ നിന്ന് നാട്ടിലേക്ക് അതിവേഗം പണമയക്കാം; 'യുപിഐ' സേവനം ആരംഭിച്ചു

  1. Home
  2. International

ഖത്തറിൽ നിന്ന് നാട്ടിലേക്ക് അതിവേഗം പണമയക്കാം; 'യുപിഐ' സേവനം ആരംഭിച്ചു

image


ഖത്തറിൽനിന്നും ഇനി മുതൽ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുപിഐ വഴി അതിവേഗം പണം അയക്കാൻ സാധിക്കും. ഇന്ത്യ പോസ്റ്റ്, ഖത്തർ പോസ്റ്റ്, യുണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU), എൻ.പി.സി.ഐ, ഇന്റർനാഷണൽ പേയ്‌മെന്റ്‌സ് ലിമിറ്റഡ് (NIPL) എന്നിവ സംയുക്തമായാണ് 'PosTransfer powered by UPI' എന്ന സേവനം ആരംഭിച്ചിരിക്കുന്നത്.

നാട്ടിൽ പണം സ്വീകരിക്കാൻ ബാങ്ക് അക്കൗണ്ട് നമ്പറോ ഐ.എഫ്.എസ്.സി (IFSC) കോഡോ ആവശ്യമില്ല; യുപിഐ ഐഡി (UPI ID) മാത്രം മതിയാകും. ഒരു ഇടപാടിന് ഫ്‌ലാറ്റ് നിരക്കായി 15 ഖത്തർ റിയാൽ (QAR 15) മാത്രമാണ് സർവീസ് ചാർജ്. അയക്കാൻ സാധിക്കുന്ന കുറഞ്ഞ തുക 10 റിയാലും, കൂടിയ തുക 4,000 റിയാലുമാണ്

പണം അയയ്ക്കുന്നതിനായി ഖത്തറിലെ ഏതെങ്കിലും പോസ്റ്റ് ഓഫീസ് സന്ദർശിക്കുക. ശേഷം ഖത്തർ ഐഡിയും (QID) മൊബൈൽ നമ്പറും നൽകുക.പണമയക്കൽ മാർഗ്ഗമായി 'UPI / PosTransfer' തെരഞ്ഞെടുക്കുക.ശേഷം നാട്ടിലുള്ള സ്വീകർത്താവിന്റെ യുപിഐ ഐഡിയും മൊബൈൽ നമ്പറും രേഖപ്പെടുത്തുക.പണം അയച്ച ഉടൻ ഇന്ത്യയിലെ അക്കൗണ്ടിൽ തുക ക്രെഡിറ്റാകും. തുടർന്ന് ഇരുവർക്കും എസ്.എം.എസ് വഴി സ്ഥിരീകരണ സന്ദേശവും ലഭിക്കും. സ്വീകർത്താവ് പണം കൈപ്പറ്റാൻ പോസ്റ്റ് ഓഫീസിലോ ബാങ്കിലോ നേരിട്ട് പോകേണ്ടതില്ല.