അറ്റകുറ്റപ്പണികൾ: മസ്കത്തിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുന്നു

  1. Home
  2. International

അറ്റകുറ്റപ്പണികൾ: മസ്കത്തിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുന്നു

sultan qaboos


അൽ ഖുവൈർ പാലത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സുൽത്താൻ ഖാബൂസ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. റോയൽ ഒമാൻ പൊലീസുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ ഗതാഗത നിയന്ത്രണം നാളെ മുതൽ ജൂലൈ 10 വെള്ളിയാഴ്ച വരെ നീണ്ടുനിൽക്കും.

പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിസ്ഥാപിക്കുന്ന ജോലികളുടെ ഒന്നാം ഘട്ടമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായി മുനിസിപ്പാലിറ്റി നടത്തുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ അറ്റകുറ്റപ്പണികൾ.

റോഡ് ഭാഗികമായി അടയ്ക്കുന്ന പശ്ചാത്തലത്തിൽ അൽ ഖുറം ഭാഗത്തുനിന്ന് അൽ ഗുബ്ര ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഈ റൂട്ടിലൂടെ എത്തുന്ന വാഹനയാത്രികർ അതീവ ശ്രദ്ധ പുലർത്തണമെന്നും സാധ്യമായ ബദൽ റോഡുകൾ ഉപയോഗപ്പെടുത്തണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.