ഡൗൺടൗൺ ദുബായിൽ സ്ഫോടനമെന്ന വാർത്ത വ്യാജമെന്ന് അധികൃതർ; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

  1. Home
  2. International

ഡൗൺടൗൺ ദുബായിൽ സ്ഫോടനമെന്ന വാർത്ത വ്യാജമെന്ന് അധികൃതർ; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്

media office dxb


ഡൗൺടൗൺ ദുബായിൽ സ്ഫോടനങ്ങളുണ്ടായെന്ന രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന റിപ്പോർട്ടുകൾ പൂർണ്ണമായും വ്യാജമാണെന്ന് ഗവൺമെന്റ് ഓഫ് ദുബായ് മീഡിയ ഓഫീസ് (GDMO) സ്ഥിരീകരിച്ചു. ദുബായിൽ സ്ഫോടനം നടന്നുവെന്ന തരത്തിലുള്ള വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി.

കൃത്യവും ആധികാരികവുമായ വിവരങ്ങൾക്കായി പൊതുജനങ്ങളും മാധ്യമങ്ങളും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ജിഡിഎംഒ അഭ്യർത്ഥിച്ചു. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും ദുബായ് മീഡിയ ഓഫീസ് ഔദ്യോഗിക എക്സ് (X) ഹാൻഡിലിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.

പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വ്യാജ വാർത്തകൾക്കെതിരെ ദുബായ് സർക്കാർ കർശന ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.