ഖത്തറിൽ യുഎസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ചു; സുരക്ഷാ മുൻകരുതലിന്റെ ഭാഗമെന്ന് മന്ത്രാലയം

  1. Home
  2. International

ഖത്തറിൽ യുഎസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ചു; സുരക്ഷാ മുൻകരുതലിന്റെ ഭാഗമെന്ന് മന്ത്രാലയം

qatar


പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഖത്തറിലെ യുഎസ് എംബസിക്ക് സമീപം താമസിക്കുന്നവരെ താൽക്കാലികമായി ഒഴിപ്പിച്ചു. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് പ്രതിരോധ നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്നും ഒഴിപ്പിക്കപ്പെട്ടവർക്ക് ആവശ്യമായ താമസസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ഔദ്യോഗികവും വിശ്വസനീയവുമായ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ജനങ്ങൾ വിശ്വസിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കഴിഞ്ഞ ചൊവ്വാഴ്ച അബുദബിയിലെ അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചതിന് പിന്നാലെ സുരക്ഷാ കാരണങ്ങളാൽ അബുദബിയിലെ യുഎസ് എംബസിയും ദുബായിലെ യുഎസ് കോൺസുലേറ്റും താൽക്കാലികമായി അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തറിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരിക്കുന്നത്.

അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര കാര്യാലയങ്ങൾക്ക് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഖത്തറിലെ ഈ നടപടി. മേഖലയിൽ സംഘർഷം നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും കർശനമായ സുരക്ഷാ പരിശോധനകൾ തുടരാനാണ് അധികൃതരുടെ തീരുമാനം.

English Slug: Residents near US Embassy in Qatar evacuated as a precautionary security measure.