വ്യാപാരമുദ്രകളിൽ ഒമാന്റെ ദേശീയ ചിഹ്നങ്ങളും പതാകയും ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

  1. Home
  2. International

വ്യാപാരമുദ്രകളിൽ ഒമാന്റെ ദേശീയ ചിഹ്നങ്ങളും പതാകയും ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

oman


പുതിയ ബിസിനസുകളും ബ്രാൻഡുകളും വിപണിയിലിറക്കുന്ന സംരംഭകർക്കായി കർശന നിബന്ധനകളുമായി ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം രംഗത്ത്. രാജ്യത്തിന്റെ ഔദ്യോഗിക പതാക, ഭരണകൂട ചിഹ്നങ്ങൾ, ചരിത്ര സ്മാരകങ്ങൾ എന്നിവ വ്യാപാരമുദ്രകളിൽ ദുരുപയോഗം ചെയ്യുന്നത് തടയാനും തെറ്റിദ്ധരിപ്പിക്കുന്ന ട്രേഡ്മാർക്കുകൾ ഒഴിവാക്കാനുമാണ് പുതിയ മുന്നറിയിപ്പ്.

ഒമാന്റെയോ മറ്റ് രാജ്യങ്ങളുടെയോ സംഘടനകളുടെയോ ഔദ്യോഗിക പതാകകളും ചിഹ്നങ്ങളും ഉൾപ്പെടുത്തിയോ അനുകരിച്ചോ ഉള്ള ട്രേഡ്മാർക്കുകൾക്ക് അനുമതി നൽകില്ലെന്ന് ദേശീയ സ്വത്ത് അവകാശ ഓഫീസ് ഡയറക്ടർ എഞ്ചിനീയർ ഖാലിദ് ബിൻ ഹമൂദ് അൽ ഹിനായി വ്യക്തമാക്കി.

സ്ഥാപനത്തിന് സർക്കാരിന്റെ ഔദ്യോഗിക പിന്തുണയുണ്ടെന്ന് ഉപഭോക്താക്കൾ തെറ്റിദ്ധരിക്കാതിരിക്കാനാണ് ഈ മുൻകരുതൽ. കോട്ടകൾ, കൊട്ടാരങ്ങൾ എന്നിവയുടെ ചിത്രങ്ങൾ ഉപയോഗിക്കുമ്പോൾ സർക്കാർ ബന്ധമുണ്ടെന്ന വ്യാജ ധാരണ പരത്തരുത്. ജി.സി.സി ട്രേഡ്മാർക്ക് നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന ബ്രാന്റുകൾക്ക് 10 വർഷത്തേക്ക് നിയമപരിരക്ഷ ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.