കുട്ടികളിൽ ശ്വാസതടസ്സത്തിന് സാധ്യത; 22 ഇനം ഫീഡിങ് ബോട്ടിലുകൾ തിരിച്ചുവിളിച്ച് സൗദി

  1. Home
  2. International

കുട്ടികളിൽ ശ്വാസതടസ്സത്തിന് സാധ്യത; 22 ഇനം ഫീഡിങ് ബോട്ടിലുകൾ തിരിച്ചുവിളിച്ച് സൗദി

saudi


വിപണിയിലുള്ള പ്രമുഖ ബ്രാൻഡിന്റെ 22 ഇനം ഫീഡിങ് ബോട്ടിലുകൾ സൗദി വാണിജ്യ മന്ത്രാലയം അടിയന്തരമായി തിരിച്ചുവിളിക്കുന്നു. 'NURSH 8oz Reusable Baby Bottles' എന്ന ബ്രാൻഡിന്റെ ബോട്ടിലുകളാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിപണിയിൽ നിന്ന് മാറ്റുന്നത്. ഈ ബോട്ടിലുകളുടെ ഉപയോഗം മാതാപിതാക്കൾ ഉടനടി നിർത്തണമെന്നും മന്ത്രാലയം കർശന നിർദ്ദേശം നൽകി.

ഫീഡിങ് ബോട്ടിലിന്റെ പുറംഭാഗത്തുള്ള പ്ലാസ്റ്റിക് പാളി എളുപ്പത്തിൽ അടർന്നുപോകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത്തരത്തിൽ അടരുന്ന പ്ലാസ്റ്റിക് കഷണങ്ങൾ കുട്ടികൾ അറിയാതെ വിഴുങ്ങാനും അത് തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം (Choking Hazard) ഉണ്ടാക്കാനും വലിയ സാധ്യതയുണ്ടെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഈ ഉൽപ്പന്നം കൈവശമുള്ളവർ കുട്ടികൾക്ക് ഇത് നൽകുന്നത് ഉടൻ നിർത്തണം. വാങ്ങിയ പണം പൂർണ്ണമായി തിരികെ ലഭിക്കുന്നതിനോ (Refund) അല്ലെങ്കിൽ പകരം പുതിയ ബോട്ടിൽ വാങ്ങുന്നതിനോ വേണ്ടി ബന്ധപ്പെട്ട കമ്പനിയുമായി എത്രയും വേഗം ബന്ധപ്പെടണമെന്നും സൗദി വാണിജ്യ മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.